Gulf News & Abroad

ഹജ്ജ്: ഓണ്‍ലൈനില്‍ അപേക്ഷിക്കാം


കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി. ഇത്തവണ ജില്ലയിലും വിപുലമായ സൗകര്യമാണ് ഇതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
പൂര്‍ണമായും ഓണ്‍ലൈനിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. രണ്ട് കാറ്റഗറിയായാണ് അപേക്ഷ. ജനറല്‍ വിഭാഗത്തില്‍ ഒരു കവറില്‍ പരമാവധി മൂന്നുപേര്‍ വരെ അപേക്ഷിക്കാം.18 വയസ്സ് മുതല്‍ 65 വയസ്സുവരെ(07.11.20ന്) ആണ് പ്രായപരിധി.എന്നാല്‍ മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ ഒരു കവറില്‍ മൂന്നുപേര്‍ നിര്‍ബന്ധമാണ്. 45 വയസ്സ് മുതല്‍ 65 വയസ്സുവരെയാണ് (07.11.20ന്)ഈ വിഭാഗത്തില്‍ പ്രായപരിധി. കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
ഡിസംബര്‍ പത്താണ് അവസാന തീയതി.പ്രത്യേക പരിശീലനം ലഭിച്ച ട്രെയിനര്‍മാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും സംശയനിവാരണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലയില്‍ ചുമതലയുള്ള താഴെ കാണുന്ന ട്രെയിനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
മാസ്റ്റര്‍ ട്രെയിനര്‍ യു പി അബ്ദുള്‍ ഹമീദ് (9846565634).ജില്ലാ ട്രെയിനര്‍ പി കെ ബാപ്പുഹാജി (9846100552). അസി: ട്രെയിനര്‍മാരായ കെ പി അബ്ദുല്‍ ഖാദര്‍ ഹാജി (9446435045), എന്‍ പി സൈതലവി (9495858962), അഹമ്മദ് ഹാജി കോറോത്ത് (9846999216), അബ്ദുസലാം ബുസ്താനി(9400890310), സലാം സഖാഫി (9142167603).
മണ്ഡലം ട്രെയിനര്‍മാര്‍: ബേപ്പൂര്‍: പി ഷാഹുല്‍ ഹമീദ് (9447539585), കോഴിക്കോട് സൗത്ത്, നോര്‍ത്ത്: ടി അബ്ദുള്‍ സലീം (9847144843), എലത്തൂര്‍: അബ്ദുള്‍ ഹഖീം (9446889833), കുന്നമംഗലം: എ പി മുഹമ്മദ് (9745252404), കൊടുവള്ളി: എന്‍ ഉമ്മര്‍ (9446649339),തിരുവമ്പാടി: അബൂബക്കര്‍ പി (9495636426), ബാലുശേരി: നൗഫല്‍ മങ്ങാട് (8606586268), കൊയിലാണ്ടി: നൗഫല്‍ പി സി (9447274882), പേരാമ്പ്ര: പി കെ ഹുമൈദ് കെ (9745076840), കുറ്റ്യാടി: ടി കെ നസീര്‍ (9947156969), നാദാപുരം: കെ സി മുഹമ്മദലി (8547580616), വടകര: സി എച്ച് ഹാഷിം (9745903090).

Show More

Related Articles

Back to top button
error: Content is protected !!