Art& Literature

മഞ്ചാടിമണികള്‍-കവിതയുടെ വീഡിയോ പ്രകാശനം ഞായറാഴ്ച

വടകര: അധ്യാപകനും കവിയുമായ എ.കെ.രഞ്ജിത്തിന്റെ മഞ്ചാടിമണികള്‍ കവിതയുടെ വീഡിയോ പ്രകാശനം കവിയും ഗാന രചയിതാവുമായ പ്രഭാവര്‍മ നിര്‍വ്വഹിക്കും. 22 ഞായറാഴ്ച രാവിലെ 10 നു നടക്കുന്ന ഓണ്‍ലൈന്‍ പ്രകാശന ചടങ്ങില്‍ നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും .പാര്‍വ്വണ.ജി യാണ് കവിത ആലപിച്ചത്.
അടച്ചിടല്‍ കാലത്ത് വീടുകളില്‍ അകപ്പെട്ടു പോയ കുട്ടികളുടെ ആത്മസംഘര്‍ഷങ്ങളാണ് കവിത വിഷയമാക്കുന്നത്. വിദ്യാലയത്തിന്റെ ദീപ്തമായ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കവിത സൗഹൃദത്തിന്റെയും അറിവിന്റേയും ജീവിത നിര്‍മ്മിതിയുടേയും വിശാല ലോകമായി വിദ്യാലയത്തെ അവതരിപ്പിക്കുന്നു. ആശങ്കകള്‍ മാറി പുതിയ പ്രഭാതം ഉദിക്കുമെന്ന പ്രതീക്ഷയും മഞ്ചാടിമണികള്‍ എന്ന കവിത പുലര്‍ത്തുന്നു.
മദനന്‍, ശിവാസ് നടേരി, രമേശന്‍ രഞ്ജനം, രാംദാസ് കക്കട്ടില്‍, കുഞ്ഞബ്ദുള്ള തച്ചോളി, കലേഷ് കെ ദാസ് എന്നീ ചിത്രകാരന്മാരാണ് കവിതയുടെ ചിത്രീകരണം നിര്‍വ്വഹിച്ചത് .

Show More

Related Articles

Back to top button
error: Content is protected !!