Gulf News & Abroad

മടപ്പള്ളിയിലെ ഡോ. ഗംഗാധരകുറുപ്പ് അമേരിക്കയില്‍ അന്തരിച്ചു


മടപ്പള്ളി: മാണിക്കോത്ത് തറവാട്ടുകാരണവരും അമേരിക്കയില്‍ റിച്‌മോന്‍ഡില്‍ പ്രശസ്ത സര്‍ജനുമായ ഡോ. ഗംഗാധര കുറുപ്പ് (86) അമേരിക്കയില്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് ബിരുദ ധാരിയാണ്. മെഡിക്കല്‍ കോളേജ് യൂനിയന്‍ ചെയര്‍മാന്‍ ആയിരുന്നു. വടകര ഗവണ്മെന്റ് ഹോസ്പിറ്റല്‍, തിരുവള്ളൂര്‍ പിഎച്ച്‌സി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. നീലക്കുയില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
ഭാര്യ: വാസന്തി. മക്കള്‍: രാജേഷ്, രമേഷ്, രഞ്ജിത. മരുമക്കള്‍: നീന, ജയ, അലെന്‍. സഹോദരങ്ങള്‍: പരേതരായ നാരായണ കുറുപ്പ്, നാരായണിയമ്മ, മാധവിയമ്മ, കുമാരകുറുപ്പ്.

Show More

Related Articles

Back to top button
error: Content is protected !!