Gulf News & Abroad

ബഹറൈനില്‍ തൊട്ടില്‍പാലം സ്വദേശി അന്തരിച്ചു


മനാമ: തൊട്ടില്‍പാലം ഇല്ലത്ത് പോക്കറിന്റെ മകന്‍ ഇല്ലത്ത് അബ്ദുല്ല (52) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 35 വര്‍ഷമായി മുഹറഖില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനുളള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ശൈഖ് സല്‍മാന്‍ ഹെല്‍ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടര്‍ന്ന് ആംബുലന്‍സില്‍ കിംഗ് ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.
മൃതദേഹം കിംഗ് ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ കരീം കുളമുള്ളതില്‍ അറിയിച്ചു. മാതാവ്: ഫാത്തിമ (പാത്തു). ഭാര്യ: നുസൈബ തൂണേരി. മക്കള്‍: നുഫൈല്‍, ഫിദ ഫജര്‍, നാഫിദ്. സഹോദരങ്ങള്‍: മുനീര്‍, സുബൈര്‍ (ബഹ്‌റൈന്‍), ജമീല, സുലൈഖ.

Show More

Related Articles

Back to top button
error: Content is protected !!