Business & Agriculture

ഗെയില്‍ പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി


തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാന കടമ്പയായ കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശനിയാഴ്ച സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബംഗളൂരുവിലെ വ്യവസായ മേഖലയില്‍ വാതകം എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
510 കിലോമീറ്റര്‍ പൈപ്പ് ലൈനാണ് ആകെ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ 470 കിലോമീറ്ററും ഈ സര്‍ക്കാരിന്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബര്‍ ആദ്യം തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട് ലൈനിലും 96 കീലോമീറ്റര്‍ പൂര്‍ത്തിയായി. 2021 ജനുവരിയില്‍ ആ പദ്ധതിയും കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!