Tourism

ടൂറിസം വികസനം; തുരുത്തിയില്‍ ബോട്ട് ജെട്ടി തുറന്നു


വടകര : ടൂറിസംവികസനം ലക്ഷ്യമാക്കി നഗരസഭ നിര്‍മിച്ച തുരുത്തി ബോട്ട് ജെട്ടി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബിന്ദു, പി. ഇന്ദിര, ടി.പി. ഹുസൈന്‍, ഷംന നടോല്‍ എന്നിവര്‍ സംസാരിച്ചു.
ഭാവിയില്‍ സാന്‍ഡ് ബാങ്ക്സ്, സര്‍ഗാലയ, തച്ചോളി മാണിക്കോത്ത്, പയംകുറ്റിമല തുടങ്ങിയ പ്രദേശങ്ങളെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് വരുമ്പോള്‍ അതിന്റെ ഭാഗമായി വരാന്‍ ലക്ഷ്യമിട്ടാണ് ജെട്ടി നിര്‍മിച്ചത്. ഇവിടെനിന്ന് സാന്‍ഡ് ബാങ്ക്സിലേക്ക് ബോട്ട് സര്‍വീസ് നടത്താനും ആലോചിക്കുന്നുണ്ട്.
നിലവില്‍ തുരുത്തിയില്‍നിന്ന് അഴിത്തലയിലേക്ക് തോണിസര്‍വീസ് ഉണ്ട്. തോണി അടുപ്പിക്കുന്നത് ഈ ജെട്ടിയിലാണ്. നഗരസഭയുടെ തനതു ഫണ്ടില്‍നിന്ന് ആറുലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് ജെട്ടി പണിതത്. കക്കട്ടിയിലും ബോട്ട് ജെട്ടി നിര്‍മിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!