NewsTrending

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനു പിന്നില്‍ ഉന്നതതല ഗൂഡാലോചന: യൂത്ത് കോണ്‍ഗ്രസ്

വടകര: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ച നടപടി ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ അലംഭാവം കാണിച്ചതും പ്രതികള്‍ കുറ്റവിമുക്തരായതും ഇതിന്റെ തെളിവാണ്. കേരളീയ സമൂഹം മുഴുവന്‍ സമരം ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒപ്പമുണ്ടെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍ നീതി നിഷേധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ‘നീതി ചതുരം ‘പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട നീതിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകരയിലും പ്രതിഷേധം നടന്നത്.
നിയോജക മണ്ഡലം പ്രസിഡണ്ട് സുബിന്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ: നജ്മല്‍ പി.ടി.കെ, പ്രഭിന്‍ പാക്കയില്‍, ബിജീഷ് ബാലകൃഷ്ണന്‍, സജിത്ത് മാരാര്‍, ബിപിന്‍ പുറങ്കര, ദില്‍രാജ് പനോളി, ആഷിഫ് പുതുപ്പണം, സന്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!