NewsVatakara

ഭാഷാപഠന വിവേചനത്തിനെതിരായ സമരത്തിന് വടകരയില്‍ തുടക്കം


വടകര: അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരായ സമരത്തിനു വടകരയില്‍ തുടക്കം. വടകരയിലെ ഭാഷാ കൂട്ടായ്മ നടത്തിയ ഉപവാസം കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു.
വടകരയില്‍ ആരംഭിച്ച ഈ സമരം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാത്ത പക്ഷം കേരളത്തിലുടനീളം ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്ന് മുരളീധരന്‍ മുന്നറിയിപ്പു നല്‍കി.
നൗഷാദ് അധ്യക്ഷത വഹിച്ചു.
ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അറബി, ഉര്‍ദു, സംസ്‌കൃതം എന്നീ ഭാഷകളെ വിവേചനപരമായി മാറ്റി നിര്‍ത്തുകയും തുടര്‍പഠന സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ അധ്യാപക ട്രെയിനിങ് നിര്‍ത്തലാക്കുകയും ചെയ്തിരിക്കുന്നു.
ഇതിനെതിരെയാണ് അറബി, ഉര്‍ദു, സംസ്‌കൃതം കൂട്ടായ്മ വടകര ഗാന്ധി പ്രതിമക്ക് സമീപം ഉപവാസ സമരം സംഘടിപ്പിച്ചത് .
അധ്യാപകരായ നൗഷാദ്, യൂനുസ്, ഷെഹ്സാദ്, ഡോക്ടര്‍ രാംശക്തി എന്നിവര്‍ ഉപവാസമിരുന്നു
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പുറന്തോടത്തു സുകുമാരന്‍, പി എസ് രഞ്ജിത്ത്കുമാര്‍, എം.ഫൈസല്‍, രാഗേഷ്,
എ.കെ.അബ്ദുല്ല, ആര്‍ സിറാജ്, സഫീര്‍ കെ കെ, അനസ് എം പി, ടി കെ ഷഹസാദ്, അബ്ദുല്‍ മജീദ് കെ കെ, നൗഫല്‍, യൂസുഫ് മാണിക്കോത്ത്
അക്ബര്‍ എം എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!