NewsTrending

ഭാര്യയെ കൈവിട്ട് കാമുകിക്കൊപ്പം ഒളിച്ചോടിയ സംഭവം; നടപടി തേടി കുറുന്തോടിയില്‍ വനിതകളുടെ പ്രതിഷേധം


മണിയൂര്‍: ഭാര്യയെ കൈവിട്ട് കാമുകിക്കൊപ്പം ഒളിച്ചോടിയ വിരുതനെതിരെ ശക്തമായ നടപടി തേടി വനിതകള്‍ രംഗത്ത്. കുറുന്തോടി പുതിയോട്ടില്‍ മീത്തല്‍ ബിജിനയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വനിതകള്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പതിനാറു വര്‍ഷമായി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ച് ഒടുവില്‍ കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിനെതിരെയാണ് സ്ത്രീകള്‍ ഒന്നടങ്കം പ്രതിഷേധം തീര്‍ത്തത്.
കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച സ്ത്രീകളുടെ സമരം കക്ഷിരാഷ്ട്രീയത്തിന്നതീതമായ മുന്നേറ്റം കൂടിയായി. സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രതിഷേധ സംഗമം സന്ദീപിനു കടുത്ത താക്കീതായി. പ്ലാക്കാര്‍ഡുകളുമായി കോവിഡ് മാനദണ്ഡം പാലിച്ചു നടന്നപ്രതിഷേധ സംഗമം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ബിജിനക്ക് നീതി കിട്ടും വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. എം.പി ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രജനി പി. സ്വാഗതം പറഞ്ഞു. ഷൈമരാജീവന്‍, ശ്രീലതാ പ്രഭാകരന്‍, അനിതാ ശിവജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒന്നര വര്‍ഷം മുമ്പാണ് സന്ദീപ് ഗള്‍ഫില്‍ നിന്നു വന്ന് കുട്ടോത്തുകാരിയോടൊപ്പം ഒളിച്ചോടിയത്. പോലീസില്‍ കേസുള്ളതിനാല്‍ കോയമ്പത്തൂരില്‍ ഒളിച്ച് കഴിഞ്ഞ ഇവര്‍ രണ്ടാഴ്ച മുമ്പ് വടകര സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇരുവരും തിരികെ കോയമ്പത്തൂരിലേക്ക് മടങ്ങി.

Show More

Related Articles

Back to top button
error: Content is protected !!