Gulf News & Abroad

പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങാവാന്‍ വടകര ജാഗ്രത പ്രവാസ ലോകം


വടകര: പ്രവാസ ലോകത്ത് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ വടകര ജാഗ്രത പ്രവാസ ലോകം കര്‍മനിരതര്‍.
ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ചെയ്തു കൊടുക്കുന്ന സ്‌നേഹതുരുത്തായി വടകര ജാഗ്രത പ്രവാസ ലോകം പ്രവര്‍ത്തകര്‍ മാറുകയാണ്.
നോര്‍ക്കയുടെ ക്ഷേമനിധിയില്‍ നിന്നും മറ്റും അനുബന്ധമായി ലഭിക്കേണ്ട വിവിധ അനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കുന്നതിനും പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ജാഗ്രത സഹായിച്ച് വരുന്നു. മരണപ്പെടുന്ന പ്രവാസികളുടെ കുടുബങ്ങള്‍ക്ക് നോര്‍ക്കയുടെ സാന്ത്വന പദ്ധതി വഴി സഹായം തരപ്പെടുത്താന്‍ എന്തെല്ലാം ചെയ്യണം, എവിടെ ബന്ധപ്പെടണം തുടങ്ങിയതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നു.
വടകരക്കാരായ അഞ്ച് കുടുംബങ്ങള്‍ക്ക് സാന്ത്വന സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗികളായ നാലു പ്രവാസികള്‍ക്കും സഹായം കിട്ടി. മരണപ്പെട്ട ആറ് പ്രവാസികളുടെ കുടുംബം സഹായം സംബന്ധിച്ച് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. ജാഗ്രത വടകര പ്രവാസ ലോകം ഒരു മാസം കൊണ്ട് പത്തില്‍ കുടുതല്‍ പേരെ നോര്‍ക്കയിലെ ക്ഷേമനിധിയില്‍ അംഗമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജാഗ്രത വടകര പ്രവാസ ലോകം എന്ന സംഘടന നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിരവധികാര്യങ്ങളാണ് ഇക്കാലത്തിനിടയില്‍ ചെയ്തത്. ഗള്‍ഫില്‍ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടലുകളും നോര്‍ക്കയുടെ ആംബുലന്‍സ് സര്‍വീസ് സൗജന്യമായി ഒരുക്കി കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചെയ്ത് കൊടുക്കുന്നു. ഇത്തരം ഇടപ്പെടല്‍ പ്രവാസി സമുഹത്തിന്ന് ഏറെ ഗുണം ചെയുന്നതായി വടകര ജാഗ്രത ചെയര്‍മാന്‍ ശ്രീജിത്ത് പടിക്കലും ജാഗ്രത വടകര പ്രവാസ ലോകം കോ-ഓഡിനേറ്റര്‍ വേണു ചെമ്മരത്തൂരും അറിയിച്ചു. ആവശ്യങ്ങള്‍ക്കായി വിളിക്കാന്‍ ജാഗ്രത പ്രവാസ ലോകം ഫോണ്‍ നമ്പര്‍ GCC 973 39875836

Show More

Related Articles

Back to top button
error: Content is protected !!