Business & Agriculture

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2 കോടി 30 ലക്ഷം അനുവദിച്ചു


നാദാപുരം: നാദാപുരം മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നു റവന്യൂ വകുപ്പ് 2 കോടി 30 ലക്ഷം രൂപ അനുവദിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
കായക്കൊടി – പരപ്പുമ്മല്‍ – വലിയ പൊയില്‍-കുരു വന്‍ തൊടി തറ-കണയക്കോട് റോഡ്-10 ലക്ഷം, കുറുങ്ങോട്ട് മുക്ക്-ഒതേനാണ്ടി താഴ റോഡ്-5 ലക്ഷം (കായക്കൊടി), കുമ്പളച്ചോല-കമ്മായി തരിപ്പ റോഡ്-10 ലക്ഷം (നരിപ്പറ്റ) താഴേക്കണ്ടി-പാറേമ്മല്‍ റോഡ് – 10 ലക്ഷം,
കളരിച്ചാല്‍-കാപ്പ് റോഡ്-10 ലക്ഷം ( വാണിമേല്‍) സെന്റര്‍ മുക്ക്-എക്കല്‍ റോഡ്-10 ലക്ഷം, മുള്ളന്‍ കുന്ന്-ചവറ മുഴി റോഡ്-10 ലക്ഷം
( മരുതോങ്കര), ചീരാമ്പത്ത് മുക്ക്-പാണ്ട പീടിക റോഡ്-10 ലക്ഷം, താനി മുക്ക്-കല്ലു നിര-കായലോട്ട് താഴ റോഡ്-10 ലക്ഷം
( ചെക്യാട്), താഴേ പുനത്തില്‍ മുക്ക്-പറപ്പട്ടോളി പാലം റോഡ്-10 ലക്ഷം, പുതിയേടത്ത് മുക്ക്-പാലോക്കരമുക്ക് റോഡ്-10 ലക്ഷം
(തൂണേരി), പറമ്പ് മുക്ക് -പരദേവത ക്ഷേത്രം റോഡ്-10 ലക്ഷം, മുതുകുറ്റി കാവ്-നിടും പറമ്പ് റോഡ്-10 ലക്ഷം, പുഴങ്ങലേരി-എലിക്കുന്ന് റോഡ് -10 ലക്ഷം ( വളയം) ചാത്തോത്ത്-തട്ടാന്റെ വിട കോടി കണ്ടി റോഡ്-10 ലക്ഷം, മുണ്ടക്കുറ്റി-ചേലക്കാട് ടൗണ്‍ റോഡ്-10 ലക്ഷം, പൂശാരി മുക്ക് – ചിയ്യൂര്‍ റോഡ്-10 ലക്ഷം (നാദാപുരം), വട്ടിപ്പന തേന്‍ പാറ-കുരിശു പാററോഡ്-10 ലക്ഷം, ആശ്വാസി-വട്ട കൈത റോഡ്-5 ലക്ഷം,
ആശ്വാസി – മൂന്നാം കൈറോ ഡ്-5 ലക്ഷം, കൂടല്‍ അംഗന്‍വാടി റോഡ് – 10 ലക്ഷം, (കാവിലുംപാറ).
ടെണ്ടര്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!