KuttiadyNews

കുന്നത്തുകരയില്‍ ലീഗ് വിട്ടവരെ സിപിഎം വരവേറ്റു


മണിയൂര്‍: കുന്നത്തുകരയിലെ ഇരുപതിലേറെ ലീഗ് കുടുംബങ്ങള്‍ സിപിഎമ്മിലേക്ക്. ഇവരെ കോഴിക്കോട് ജില്ലാ സിക്രട്ടറിയേറ്റ് മെമ്പര്‍ കുഞ്ഞമ്മദ് കുട്ടി പാര്‍ടി പതാക നല്‍കി സ്വീകരിച്ചു.
സ്വീകരണ ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സിക്രട്ടറി ഷാജി സ്വാഗതം പറഞ്ഞു. കെ.പി.ശ്രീജിത് പാര്‍ടിയിലേക്ക് വന്നവരെ പരിചയപെടുത്തി. പി.കെ.ദിവാകരന്‍, ടി.കെ.അഷറഫ്, ടി.പി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 100 ദിവസത്തിലധികം മണിയൂര്‍ എഫ്എല്‍ടിസി യില്‍ രോഗികളെ പരിചരിച്ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി.ശ്രീജിത്തിനെ ഉപഹാരം നല്‍കി ആദരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!