Business & Agriculture

പൊന്മേരിയില്‍ ‘അതിജീവനം’ കൊയ്തത് നൂറുമേനി


ആയഞ്ചേരി: സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച അതിജീവനം കാര്‍ഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ പൊന്മേരിയില്‍ നടത്തിയ കരനെല്‍ക്കൃഷിയില്‍ നൂറ് മേനി. രണ്ടര ഏക്കര്‍ സ്ഥലത്ത് ലോക്ക് ഡൗണ്‍ കാലത്ത് തുടക്കം കുറിച്ച നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു.
പൊന്മേരി ബ്രാഞ്ച് കമ്മിറ്റിയാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. പൂര്‍ണമായി ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. നെല്‍ക്കൃഷിക്കു പുറമെ വാഴ, മരച്ചീനി, ചേന, ഇഞ്ചി, മഞ്ഞള്‍, വന്‍പയര്‍, ചെറുപയര്‍ കൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയ വീട്ടില്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം.വിനോദന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രേണുക സത്യനാഥന്‍, പി.സുരേഷ് ബാബു, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ.പി.ബിനൂപ്, അഭിജിത് കോറോത്ത്, എം.ഗോപാലന്‍ , കെ.വി .കൃഷ്ണന്‍, എന്‍.എം.വിമല, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!