Art& Literature

‘പഴമയില്‍ നിന്ന് ഒരു കാറ്റാടി’ പ്രകാശനം ചെയ്തു

വില്യാപ്പള്ളി: കടത്തനാടിന്റെ സാഹിത്യ പാരമ്പര്യത്തിലെ തിളങ്ങുന്ന അധ്യായങ്ങളായ കടത്തനാട്ട് മാധവി അമ്മ, ഉദയവര്‍മ്മരാജ, കെ.സി. നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവരുടെയും മഹാകവി കുട്ടമത്തിനെ പോലുള്ളവരുടെയും സാഹിത്യ സംഭാവനകളെ രേഖപ്പെടുത്തുന്ന ബി. കെ. തിരുവോത്തിന്റെ ലേഖന സമാഹാരമായ ‘പഴമയില്‍ നിന്ന് ഒരു കാറ്റാടി’ പ്രശസ്ത നിരൂപകന്‍യ പ്രൊഫ: കെ.പി.ശങ്കരന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. മലയാളത്തിന്റെ പഴയകാല സാഹിത്യത്തിന്റെ പ്രൗഢമായ പാരമ്പര്യത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച ഈ ഗ്രന്ഥം കൈരളിയ്ക്ക് ഒരു ഈട് വെപ്പായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സാഹിത്യ ചരിത്രം പഠിക്കുന്നവര്‍ക്ക് വഴികാട്ടിയായി മാറും ഈ പുസ്തകം എന്നും അദ്ദേഹം പറഞ്ഞു.
യുവ നിരൂപകരില്‍ ശ്രദ്ധേയനയായ രഘുനാഥന്‍ പറളി ആമുഖഭാഷണം നടത്തി. എം.എം.സോമശേഖരന്‍, ഡോ.എ.കെ.രാജന്‍, പി.ഹരീന്ദ്രനാഥ്, ഡോ. കെ.എം.ഭരതന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി.കെ.തിരുവോത്ത് നന്ദി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!