ObituaryTrending

ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടന്ന അതിഥി തൊഴിലാളി ട്രെയിന്‍ തട്ടിമരിച്ചു


മൂരാട്: ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് പോകുന്നതിനിടെ അതിഥി തൊഴിലാളി ട്രെയിന്‍ എഞ്ചിന്‍ തട്ടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി സുഷിന്ത്മാലിക്‌ (28) ആണ് അപകടത്തില്‍ പെട്ടത്. മൂരാട് ഗെയിറ്റിനു വടക്കു ഗണപതി ക്ഷേത്രത്തിനു സമീപം രാത്രി ഏഴരയോടെയാണ് സംഭവം. ട്രാക്കിലൂടെ നടന്നുപോവുമ്പോള്‍ കോഴിക്കോടു ഭാഗത്തേക്ക് പോയ ട്രെയിന്‍ എഞ്ചിനാണ് ഇടിച്ചത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനായി മൂന്നു ദിവസം മുന്‍പാണ് നാട്ടില്‍ നിന്നും എത്തിയത്. അപകടത്തില്‍പെട്ട വിവരം ലോക്കോ പൈലറ്റ് സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസ് എത്തി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Show More

Related Articles

Back to top button
error: Content is protected !!