Business & Agriculture

68 കുടുംബങ്ങള്‍ക്ക് കുടിവെള്ളം; കുരിക്കിലാട് ജലനിധി പദ്ധതി യാഥാര്‍ഥ്യമായി


വടകര: ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്ന 68 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി പദ്ധതി യാഥാര്‍ഥ്യമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജില അമ്പലത്തില്‍ പദ്ധതി നാടിനു സമര്‍പിച്ചു. ജീപ്പാസ് മൂസഹാജിയുടെ കുടുംബമാണ് പദ്ധതിയുടെ കിണര്‍ നിര്‍മിച്ചു നല്‍കിയത്.
പഞ്ചായത്തില്‍ ജലനിധി പദ്ധതിയിലൂടെ നാലായിരത്തോളം കുടംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഒരു കോടി അമ്പത്തിയാറ് ലക്ഷത്തി അമ്പത്തിനാലായിരം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. 22 ചെറുകിട പദ്ധതികളും തീരദേശത്തെ 1229 കുടുംബങ്ങള്‍ക്കുള്ള വലിയ പദ്ധതിയുമാണ് ജലനിധിയില്‍ നടപ്പായത്. കുടിവെള്ള ക്ഷാമത്തില്‍ നിന്ന് ജനങ്ങളെ കരകയറ്റാനായത് അഭിമാനകരമാണെന്ന് പ്രസിഡണ്ട് വിജില പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!