NewsTourism

സഞ്ചാരികളുടെ പറുദീസയായി കേരളം മാറും: മുഖ്യമന്ത്രി

കോഴിക്കോട്: കോവിഡ് കാലം അതിജീവിക്കുമ്പോഴേക്കും സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ 59 .51 കോടി രൂപയുടെ 26 ടൂറിസം പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര സാന്റ്ബാങ്ക്‌സ് നവീകരണം ഉള്‍പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനം. വായു, ജലം, മണ്ണ് എന്നിവ നാടിന്റെ പൊതു സ്വത്താണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ടൂറിസം മേഖല നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നോട്ടു പോകുന്നത്. ടൂറിസം മേഖലയില്‍ 25 ,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒപ്പം വലിയ തോതിലുള്ള തൊഴില്‍
നഷ്ടവുമുണ്ടായി. 15 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന ടൂറിസം മേഖല അതിജീവനത്തിന്റെ പാതയിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ നാം തയ്യാറായി. ഇത് ടൂറിസം മേഖലയുടെ ഉണര്‍വിന് സഹായകമാവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരാശ വേണ്ട. നമ്മുടെ കുതിപ്പിനുള്ള അവസരമായി നാമിതിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാന്റ് ബാങ്ക്സ് ബീച്ച് സൗന്ദര്യവത്ക്കരണത്തിനു പുറമെ പൊന്‍മുടി ലോവര്‍ സാനിട്ടോറിയം സൗന്ദര്യവല്‍ക്കരണം, കൊല്ലം

ബീച്ച് ടൂറിസം വികസനം, മയ്യനാട്, താന്നി ബീച്ച് വികസനം, മല മേല്‍പാറ ടൂറിസം പദ്ധതി, മുല്ലൂര്‍ സ്മാരകം പത്തനംതിട്ട, ചുങ്കം – തിരുമല റോഡ് വികസനം, പുന്നമട ഫിനിഷിംഗ് പോയിന്റ് സൗന്ദര്യവല്‍ക്കരണം, അരുവിക്കുഴി ടൂറിസം പദ്ധതി, ഏലപ്പാറ വഴിയോര വിശ്രമകേന്ദ്രം, ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പാല, പുഴയോര സ്നേഹപാത ചമ്രവട്ടം, പുഴയോര സ്നേഹപാത ചമ്രവട്ടം ഫേസ് 2 ,മലപ്പുറം കോട്ടക്കുന്ന് സൗന്ദര്യവത്ക്കരണം ,തുമ്പൂര്‍മുഴി പദ്ധതി ,പീച്ചി ഡാം സൗന്ദര്യവത്ക്കരണം ,മംഗലംഡാം നവീകരണം ,പോത്തുണ്ടി ഡാം സൗന്ദര്യവത്ക്കരണം, ഭൂതത്താന്‍കെട്ട് സൗന്ദര്യവത്ക്കരണം, മാനാഞ്ചിറ സ്‌ക്വയര്‍ സൗന്ദര്യവത്ക്കരണം, വയനാട് റോക്ക് അഡ്വഞ്ചര്‍ പാര്‍ക്ക്, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ ,സ്വാമി മഠം പാര്‍ക്ക്, കണ്ണൂര്‍ ടൂറിസം പദ്ധതി, ബണ്ട് റോഡ് സൗന്ദര്യവത്ക്കരണം, ബേക്കല്‍ ഫോര്‍ട്ട് സൗന്ദര്യവത്ക്കരണം പദ്ധതികളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിനോദ സഞ്ചാര

വകുപ്പിന്റെ ‘ഗ്രീന്‍ കാര്‍പെറ്റ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018ല്‍ അനുവദിച്ച 99.36 ലക്ഷം ഉപയോഗിച്ചാണ് വടകര സാന്റ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം നവീകരിച്ചത്. സിറ്റിംഗ് സ്റ്റോണ്‍ ബെഞ്ച്, വാട്ടര്‍ കിയോസ്‌ക്, സിസിടിവി, പബ്ലിക് അഡ്രസിങ് സിസ്റ്റം, റസ്റ്റ് റൂം നവീകരണം, സോളാര്‍ ലൈറ്റ്, കുട്ടികളുടെ പാര്‍ക്ക്, കളിക്കാനുള്ള ഉപകരണങ്ങള്‍, സെക്യൂരിറ്റി ക്യാബിന്‍, ലൈഫ് ഗാര്‍ഡുമാരുടെ സുരക്ഷാ ഉപകരണം സൂക്ഷിക്കാനുള്ള മുറി, പ്രവേശന കവാടം, റെയിന്‍ ഷെല്‍ട്ടര്‍ റൂഫിങ് നവീകരണം, ചുറ്റുമതില്‍, ഡസ്റ്റ് ബിന്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ .പി ബിന്ദു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി സഫിയ ,പി വിജയി , ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്.അനില്‍കുമാര്‍ പങ്കെടുത്തു. നവീകരിച്ച കെട്ടിടത്തിന്റെ താക്കോല്‍ദാനം ഡപ്യൂട്ടി ഡയറക്ടര്‍ എസ്.അനില്‍കുമാറിന് നല്‍കി ചെയര്‍മാന്‍ കെ.ശ്രീധരന്‍ നിര്‍വഹിച്ചു.

Show More

Related Articles

Back to top button
error: Content is protected !!