NewsTrending

ദേശീയപാത: നഷ്ടപരിഹാരം ലഭിക്കും മുമ്പ് സ്ഥലം ഒഴിയണമെന്ന്; വീട്ടുകാര്‍ ആശങ്കയില്‍


വടകര : ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കുന്നവര്‍ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനു മുന്‍പ് വീട് ഒഴിയണമെന്ന നിര്‍ദേശവുമായി ഹൈവേ അതോറിറ്റിയും റവന്യൂ വകുപ്പും. പുതുപ്പണം ഭാഗത്തെ കുടുംബങ്ങളോടാണു നഷ്ടപരിഹാരം ലഭിക്കാന്‍ രേഖകള്‍ സമര്‍പിക്കുന്നതോടൊപ്പം വീടിന്റെ താക്കോലും കൈമാറാന്‍ നിര്‍ദേശം നല്‍കിയത്.
ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഉപയോഗിച്ചു പുതിയ സ്ഥലം കണ്ടെത്തി താമസം മാറാനിരുന്നവര്‍ ഇതോടെ ആശങ്കയിലായി. നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനു മുന്‍പു വീടൊഴിഞ്ഞു പോകാനാകില്ലെന്ന് നിലപാടിലാണ് വീട്ടുകാര്‍. നഷ്ടപരിഹാരമായി ലഭിക്കുന്ന പണം ഉപയോഗിച്ചു പുതിയ വീട് വാങ്ങാന്‍ പദ്ധതിയിടുന്നവരാണു മിക്കവരും. നഷ്ടപരിഹാരം ലഭിച്ചശേഷം വീടൊഴിയാന്‍ 90 ദിവസം സാവകാശം നല്‍കണമെന്നാണ് വൃവസ്ഥ.
2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു ഹൈവേ അതോറിറ്റിയും റവന്യൂ വകുപ്പും പിന്മാറാണമെന്ന് കര്‍മസമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

Show More

Related Articles

Back to top button
error: Content is protected !!