Gulf News & Abroad

സര്‍ക്കാറിനെതിരെ പ്രവാസി കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു; 20 ന് വഞ്ചനാ ദിനം


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രവാസി കോണ്‍ഗ്രസിന്റെ (കെപിപിസി) നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 ന് വഞ്ചനാ ദിനമായി ആചരിക്കും. പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കുക, അംശാദായ അടവിന് ആനുപാതികമായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മണ്ഡലം കമ്മിറ്റികള്‍ വില്ലേജാഫീസിന് മുന്നിലും നിയോജക മണ്ഡലം കമ്മിറ്റികള്‍ താലൂക്ക് ആഫീസിന് മുന്നിലും ജില്ലാ കമ്മിറ്റികള്‍ കളക്ടറേറ്റിന് മുന്നിലും അഞ്ചുപേര്‍ വീതം പ്രതിഷേധ സമരം നടത്തും. സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന
കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, ജനറല്‍ സെക്രട്ടറി സി എച്ച് അറഫാത്ത് എന്നിവര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!