KuttiadyNews

മോഹനകൃഷ്ണന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: കെ.പ്രവീണ്‍ കുമാര്‍


കായക്കൊടി: പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ഇ.മോഹന കൃഷ്ണന്‍ എന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. കായക്കൊടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവും കലാ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഇ.മോഹന കൃഷ്ണന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടികളോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ മോഹന കൃഷ്ണന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അധ്യക്ഷനായി. കെ.പി.സി.സി.സെക്രട്ടറി വി.എം.ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം കെ.പി.രാജന്‍, അരയില്ലത്ത് രവി, പി.പി.മൊയ്തു, കോരങ്കോട്ട് ജമാല്‍, ഒ.പി.മനോജ്, ഒ.ടി.ഷാജി, പി.കെ.പ്രസാദ്, വി.പി.കുമാരന്‍, ഇ.ലോഹിതാക്ഷന്‍, കെ.പി.ബിജു, വിശ്വന്‍ കാപ്പുംങ്കര, വിപിന്‍ പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!