Business & Agriculture

മൊബൈല്‍ ചായ വില്‍പനക്കാര്‍ ജീവിതപ്രതിസന്ധിയില്‍

കോഴിക്കോട്: ജില്ലയിലുടനീളമുള്ള മൊബൈല്‍ ചായ വില്‍പനക്കാരുടെ ജീവിതം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തിലും വടകര, ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലും കാല്‍ നൂറ്റാണ്ടായി ചായ വില്‍ക്കുന്നവരും ജീവിത പ്രയാസത്തിലായവരില്‍ പെടുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ വ്യാപാരസ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ കാലത്തും വൈകീട്ടും ഇരുചക്രവാഹനത്തില്‍ ചായ എത്തിച്ചു നല്‍കി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതും ജീവനക്കാരെ വെട്ടിക്കുറച്ചതും ചായ വിതരണം ചെയ്യുന്നതിന് തടസങ്ങള്‍ സൃഷ്ടിച്ചതുമാണ് പ്രയാസത്തിന് കാരണമായത്. തങ്ങളുടെ അവസ്ഥ കാണിച്ച് നിരവധി തവണ അധികാരികള്‍ക്കു നിവേദനം നല്‍കിയങ്കിലും സാമ്പത്തികമായി യാതൊരു വിധ സഹായവും ലഭിച്ചില്ലന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. അസംഘടിത തൊഴില്‍ മേഖലയായതു കൊണ്ട് ക്ഷേമനിധി പോലുള്ള പദ്ധതികളിലും ഇവര്‍ അംഗമല്ലത്തതിനാല്‍ എവിടെ നിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയാണ്. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ഈ രംഗത്ത് ഉള്ളവരെ രക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം,

Show More

Related Articles

Back to top button
error: Content is protected !!