NewsVatakara

മുഖ്യമന്ത്രിയുടെ രാജി തേടി ആര്‍എംപിഐയുടെ പ്രതിഷേധ സായാഹ്നം


വടകര: പ്രളയ ദുരിതങ്ങളും കോവിഡ് മഹാമാരിയും മറയാക്കി കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി തീര്‍ത്ത പിണറായി വിജയന്‍ രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍എംപിഐ നടത്തുന്ന സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി വടകരയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ജനകീയ പ്രതിഷേധം അബ്ദുള്‍ ലിനീഷ് ഉദ്ഘാടനം ചെയ്തു. ആര്‍.റിജു സ്വാഗതം പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!