Education & CultureNews

നീറ്റ് പരീക്ഷയില്‍ തിളങ്ങി കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍

സുധീര്‍ കൊരയങ്ങാട്‌
കൊയിലാണ്ടി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13നും ഒക്ടോബര്‍ 14 നുമായി നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അഭിമാനകരമായ നേട്ടം. 720 ല്‍ 710 മാര്‍ക്കും നേടി അഖിലേന്ത്യാതലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എസ് അയിഷ കേരളത്തില്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി. ഒബിസി വിഭാഗത്തില്‍ അഖിലേന്ത്യാതലത്തില്‍ രണ്ടാം റാങ്കാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയതില്‍ സ്‌കൂള്‍ അധ്യാപകരുടെ അക്കാദമിക പിന്തുണയും സ്‌നേഹവും കരുത്തു പകര്‍ന്നതായി അയിഷ പറഞ്ഞു. ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പഠനം നടത്താനാണ് അയിഷയുടെ തീരുമാനം. പ്രവാസിയായ എ പി അബ്ദുള്‍ റസാഖിന്റെയും ഷെമീമയുടെയും മകളാണ്.

നന്തി വീരവഞ്ചേരി വെങ്ങോളി വി രാജന്റെയും സതിയുടെയും മകനായ ആര്‍ എസ് അഭിനവ് രാജ് അഖിലേന്ത്യാതലത്തില്‍ 306 റാങ്ക് നേടി മികച്ച വിജയം നേടി. 690 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. എയിംസില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിനവ് രാജ്.

കൊല്ലം ചിത്രകത്തില്‍ അധ്യാപകനായ കെ രാജന്റെയും ബീനയുടെയും മകനായ അമല്‍രാജ് 634 മാര്‍ക്ക് നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. വിജയികളെ അധ്യാപകരായ പി.കെ.സജീഷ്, ആര്‍.എസ്.ദീപ, സ്മിത കോണില്‍, സാജിദ് അഹമ്മദ് എന്നിവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.

Show More

Related Articles

Back to top button
error: Content is protected !!