Business & Agriculture

തീക്കുനിയിലെ കര്‍ഷകരുടെ കാത്തിരിപ്പിനു വിരാമമാകുന്നു; പാത്ത് വേ പ്രവൃത്തി ഉദ്ഘാടനം ചെയ്തു


ആയഞ്ചേരി: വേളം ഗ്രാമ പഞ്ചായത്തിലെ രയരോത്ത്-പുത്തലത്ത് പാത്ത് വേയുടെ പ്രവൃത്തി ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുള്ള അധ്യക്ഷനായിരുന്നു.
തീക്കുനി പാടശേഖര സമിതിയുടെ കീഴിലെ നൂറോളം കര്‍ഷകരുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 60 ലക്ഷം രൂപ അനുവദിച്ചതിലൂടെ വിരാമമാകുന്നത്. പാത്ത് വേ യാഥാര്‍ഥ്യമാകുന്നതോടെ തീക്കുനി, പുത്തലത്ത് പ്രദേശങ്ങളില്‍ കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. പാടങ്ങളില്‍ വിത്ത്, വളം, ട്രാക്ടര്‍, കൊയ്ത്ത് മെതി യന്ത്രം എന്നിവ എത്തിക്കുന്നതിനും സൗകര്യപ്രദമാകുന്ന തരത്തിലാണ് പാത്ത് വേ യുടെ നിര്‍മാണം.
വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി മുയ്യോട്ടുമ്മല്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ബഷീര്‍ മാണിക്കോത്ത്, കെ കെ അന്ത്രു, ബ്ലോക്ക് പഞ്ചായത്ത് അംഗം നഈമ കുളമുള്ളതില്‍, ലീല ആര്യങ്കാവില്‍, പി ബഷീര്‍ ഹാജി, ഇ പി സലീം, പുത്തലത്ത് പോക്കര്‍, മുന്നൂല്‍ മുജീബ്, പുളിഞ്ഞോളി കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!