NewsTrending

തച്ചന്‍കുന്നിലും നെല്ല്യേരി മാണിക്കോത്തും മോഷണം; ഡോഗ് സ്‌ക്വാഡുമായി പയ്യോളി പോലീസ് രംഗത്ത്


പയ്യോളി: പയ്യോളി സ്‌റ്റേഷന്‍ പരിധിയിലെ തച്ചന്‍കുന്നിലും നെല്ല്യേരി മാണിക്കോത്തും മോഷണം. തച്ചന്‍കുന്നിലെ സി.പി സൂപ്പര്‍ മാര്‍ക്കറ്റിലും നെല്ല്യരി മാണിക്കോത്ത് കോഴിക്കടയിലുമാണ് ഇന്നലെ രാത്രി കളവ് നടന്നത്.
സൂപ്പര്‍മാര്‍ക്കറ്റിന്റെ് ഷട്ടറും ഷട്ടറിനുള്ളിലെ ഗ്ലാസും തകര്‍ത്ത മോഷ്ടാക്കള്‍ സാധനങ്ങളും പണവും കവര്‍ന്നു. കടയിലെ സിസിടിവി ക്യാമറകള്‍ തിരിച്ച് വെച്ച നിലയിലാണ്. കടയില്‍ സൂക്ഷിച്ചുവെച്ച 5000 രൂപയും ചികിത്സാ സഹായത്തിനു വേണ്ടി സ്വരൂപിക്കുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. വന്‍തോതില്‍ സാധനങ്ങളും കളവുപോയിട്ടുണ്ട്. ഇതിന്റെ സ്റ്റോക്കെടുത്താലേ പൂര്‍ണ വിവരം ലഭിക്കൂ. സംഭവം അറിഞ്ഞ ഉടന്‍ ഹൈവേ പോലീസ് സ്ഥലത്തെത്തി. ഇതിനു പിന്നാലെയാണ് നെല്ല്യേരി മാണിക്കോത്ത്

കോഴിക്കടയില്‍ മോഷണം നടന്നതറിയുന്നത്.
രാവിലെ പയ്യോളി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ സ്ഥലത്ത് പരിശോധന നടത്തി. ഈ മേഖലയില്‍ മോഷണം പെരുകുന്നതില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. തച്ചന്‍കുന്നില്‍ കഴിഞ്ഞ മാസവും കടകളില്‍ മോഷണം നടന്നിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!