Business & Agriculture

ജൈവ സുഭിക്ഷം നെല്‍കൃഷി കൊയ്തുത്സവം നടത്തി


നാദാപുരം: ജൈവ സുഭിക്ഷം നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ചെക്യാട് സമൃദ്ധി കാര്‍ഷികകൂട്ടയ്മ കാലിക്കുളമ്പ് പായേരിക്കണ്ടത്തില്‍ ചെയ്ത ജൈവനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തുല്‍സവം ചെക്യാട് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് തൊടുവയില്‍ മഹമൂദ് നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചയത്ത് മെമ്പര്‍ ലീല, ഷിബുരാജ് ഇരിങ്ങണ്ണൂര്‍, സുരേഷ് ബാബു അനാഹിത എന്നിവര്‍ സന്നിഹിതരായിരുന്നു. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മൂന്നേക്കര്‍ സ്ഥലം കൃഷി യോഗ്യമാക്കി ഉമ ഇനം ആണ് കൃഷി ചെയ്തത്. പ്രാദേശിക ഭക്ഷ്യ സുരക്ഷയില്‍ ആളുകളുടെ പങ്കാളിത്തമാണ്‌ സമൃദ്ധി ലക്ഷ്യം വയ്ക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!