News

ചോറോട് ഇന്ന് 28 പേര്‍ക്ക് കോവിഡ്

വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ 28 പേര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ കൈനാട്ടി ഹിദായ കോളജില്‍ 142 പേര്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 24 പേര്‍ക്കും വടകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൈനാട്ടിയിലെ പരിശോധനയില്‍ 8, 15 വാര്‍ഡുകളില്‍ അഞ്ചു പേര്‍ക്കു വീതവും 7, 20 വാര്‍ഡുകളില്‍ നാലു പേര്‍ക്കു വീതവും പതിനാലാം വാര്‍ഡില്‍ മൂന്നു പേര്‍ക്കും 5, 6, 21 വാര്‍ഡുകളില്‍ ഒരാള്‍ക്കു വീതവും പോസിറ്റീവായി. സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 1, 14, 18 വാര്‍ഡുകളിലാണ് നാലു പേര്‍ക്ക് രോഗം.

Show More

Related Articles

Back to top button
error: Content is protected !!