News

കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കും

പൂനെ: ഡിസംബര്‍ അവസാനത്തോടെ 200 മുതല്‍ 300 ദശലക്ഷം വരെയുള്ള കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ തയ്യാറാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുരേഷ് ജാദവ് . ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയാല്‍ 2021 മാര്‍ച്ചോടെ കൊവിഡ് വാക്‌സിന്‍ ഏവര്‍ക്കും ലഭ്യമാക്കുമെന്നും സുരേഷ് ജാദവ് പറഞ്ഞു. കൊവിഡ് വൈറസിനെ നേരിടാന്‍ അഞ്ച് വ്യത്യസ്ത തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയാല്‍ ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തേടും.ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ ഗാവിയെപോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഈ വാക്‌സിന്‍ വാങ്ങുകയുള്ളുവെന്നും സുരേഷ് ജാദവ് പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡി.സി.ജി.ഐയുമായും ലോകാരോഗ്യ സംഘടനയുമായും ഒരേസമയം ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതിനാല്‍ സമയം ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിലൂടെ 2021 ആദ്യം തന്നെ വാക്‌സിന്‍ ഏവരിലും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.സുരേഷ് ജാദവ് പറഞ്ഞു.
നേരത്തെ വാക്‌സിന്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്ബനി അസ്ട്ര സെനേക്ക അമേരിക്കയില്‍ പരീക്ഷണം താല്‍ക്കാലികമായി നിറുത്തിവച്ചിരുന്നു. പിന്നാലെ ഡി.സി.ജി.ഐ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
തുടര്‍ന്ന് വാക്‌സിന്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും താല്ക്കാലികമായി നിറുത്തിവച്ചു. പിന്നാലെ ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം ആരംഭിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!