NewsTrending

കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം


വടകര കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുതുപ്പണം കറുകയില്‍ മൂലയില്‍ വിനോദനാണ് (52) മരിച്ചത്. പുലര്‍ച്ചെയാണ് അപകടം. പാലോളിപ്പാലത്ത് മത്സ്യവില്‍പന നടത്തുന്ന വിനോദന്‍ സുഹൃത്ത് ഓടിച്ച പിക്കപ്പ് വാനില്‍ ചോമ്പാലില്‍ മത്സ്യം എടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ വിനോദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം കറുക ബ്രാഞ്ച് സെക്രട്ടറിയായ വിനോദന്‍ പരേതനായ രാഘവന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: അതുല്യ, അനഘ. മരുമകന്‍: വിജിലേഷ് (പുറമേരി). സഹോദരങ്ങള്‍ : അരവിന്ദാക്ഷന്‍, വത്സല, വത്സലന്‍.

അനുശോചന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിക്കണ്ണന്‍, സി.എച്ച്.വിജയന്‍, വി.ടി.വിനീഷ്, വി.കെ.വിനു പി.കെ., പവിത്രന്‍, അഭിലാഷ് കുറ്റിയില്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Back to top button
error: Content is protected !!