ObituaryTrending

ആംബുലന്‍സ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു


വടകര: ആംബുലന്‍സ് തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചോറോട് പുഞ്ചിരിമില്‍ കുരിക്കിലാംകണ്ടി ചന്ദ്രനാണ് (67) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമായിരുന്നു അപകടം. തലശേരി സഹകരണാശുപത്രിയുടെ ആംബുലന്‍സ് തട്ടി തലക്കു സാരമായി പരിക്കേറ്റ ചന്ദ്രന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാത്രി വടകര സഹകരണാശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരേതരായ ഗോവിന്ദന്റെയും മാണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാഘവന്‍, ഭരതന്‍, ലീല, പരതേരായ ബാലന്‍, ചന്ദ്രി.

Show More

Related Articles

Back to top button
error: Content is protected !!