Kuttiady

അതിക്രമങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തി


ആയഞ്ചേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും എതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയഞ്ചേരി വില്ലേജ് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. ഡിസിസി സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈബ മല്ലി വീട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ഷീബ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നജീബ് ചോയിക്കണ്ടി, വി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. ചോയിക്കണ്ടി അമീനത്ത് മുഹമ്മദ് നന്ദി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!