Business & Agriculture

ഡി പ്ലേയുടെ ലോഗോ പ്രകാശനം ചെയ്തു

വടകര: പുരുഷ വസ്ത്രനിര്‍മാണ രംഗത്ത്‌ പുതിയ ബ്രാന്‍ഡായ ഡി പ്ലേ യുടെ ലോഗോ പ്രകാശനം ചെയ്തു. പൗരുഷ ഭാവനകള്‍ക്ക് നിറച്ചാര്‍ത്തു പകരുന്ന നവസംരംഭമായ ഡി പ്ലേയുടെ ലോഗോ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കേരളത്തിലുടനീളം പ്രവര്‍ത്തനം ആരംഭിക്കുന്ന ഡി പ്ലേയുടെ ആദ്യത്തെ രണ്ട് ഷോറൂമുകള്‍ നാദാപുരത്തും കുറ്റ്യാടിയിലും ഉടന്‍ തുടങ്ങും. ഉന്നത നിലവാരമുള ബ്രാന്‍ഡ് വസ്ത്രങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള വിപുലമായ ശേഖരമുള്ള വിശാലമായ ഷോറൂമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
പാണക്കാട് നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഹാരിസ് കിഴക്കയില്‍, റാഷിദ് കിഴക്കയില്‍, സജീര്‍ വിലാതപുരം, റംഷിദ് കിഴക്കയില്‍ എന്നിവര്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!