Art& Literature

ദേശീയ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം തുടങ്ങി


സുധീര്‍ കൊരയങ്ങാട്
കൊയിലാണ്ടി: ശ്രദ്ധ ആര്‍ട്ട് ഗാലറി യുടെ ആഭിമുഖ്യത്തില്‍”ദ റെസീലിയന്‍സ്”എന്ന പേരില്‍ നാഷനല്‍ ഓണ്‍ലൈന്‍ ആര്‍ട്ട് എക്‌സിബിഷന്‍ തുടങ്ങി. സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഈ കോവിഡ് കാലത്ത് ഗാലറി, മ്യൂസിയം എന്നീ പൊതു ഇടങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നാഷണല്‍ ഓണ്‍ലൈന്‍ എക്ലിബിഷന്‍ കലാകാരന്മാര്‍ക്ക് ദേശീയ തലത്തില്‍ തന്നെ പുതിയ വഴിത്തിരിവാകുമെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന എക്സിബിഷനില്‍ ഡെല്‍ഹി, മുംബൈ, കല്‍ക്കത്ത, ചെന്നൈ, ബാഗ്ലൂര്‍, ഒഡിഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനത്തു നിന്നുള്ള കലാകാരന്മാരും ക്യൂ ബ്രഷ് കലാകാരന്മാരും അണി ചേരുന്നു.
ചിത്രകൂടം മേധാവി സായിപ്രസാദ് ആണ് ക്യൂറേറ്റ് ചെയ്യുന്നത്. ലോകം അടച്ചിടുമ്പോള്‍ കലാകാരന്‍ ഉണര്‍ന്നു വരാനും ചുവരുകളില്‍ നിന്നും ക്യാന്‍വാസ് വിരലറ്റം കൊണ്ട് ദൃശ്യപ്പെടുത്താനുമുള്ള ശ്രമമാണ് റസിലിയന്‍സ് എന്ന് സംഘാടകര്‍ പറഞ്ഞു. പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നടന്മാരായ ഉണ്ണി രാജന്‍ പി ദേവ് , ദിനേശ് പ്രഭാകര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ പങ്കെടുത്തു. റഹ്‌മാന്‍ കൊഴുക്കല്ലൂര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. .
പ്രദര്‍ശനം ഒക്ടോബര്‍ 25 വരെ നീണ്ടുനില്‍ക്കും.
ഫേസ് ബുക്ക്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയകളില്‍ പിഡിഎഫ്, വീഡിയോ ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ കാണാനാകും.

Show More

Related Articles

Back to top button
error: Content is protected !!