Gulf News & AbroadNews

ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 20 റണ്‍സ് വിജയം

ദുബായ്: പതിമൂന്നാം സീസണിലെ 29ാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 20 റണ്‍സ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് പുറത്താകുകയായിരുന്നു.
ചെന്നൈ ടീം ക്യാപടന്‍ മഹേന്ദ്രസിംഗ് ധോണി 13 പന്തില്‍ 21 റണ്‍സും ഷെയ്ന്‍ വാട്‌സണ്‍ 38 പന്തില്‍ 42 റണ്‍സും അംബതി റായുഡു 34 പന്തില്‍ 41 റണ്‍സും നേടിയാണ് ടീമിനെ 167 എന്ന ഉയര്‍ന്ന സ്‌കോറിലേക്കെത്തിച്ചത്. മത്സരത്തിലെ ഏക അര്‍ധസെഞ്ചുറി കുറിച്ച ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 39 പന്തുകള്‍ നേരിട്ട വില്യംസന്‍ ഏഴു ഫോറുകള്‍ സഹിതം 57 റണ്‍സെടുത്ത് പുറത്തായി. ജോണി ബെയര്‍‌സ്റ്റോ (24 പന്തില്‍ 23), പ്രിയം ഗാര്‍ഗ് (18 പന്തില്‍ 16), വിജയ് ശങ്കര്‍ (ഏഴു പന്തില്‍ 13), റാഷിദ് ഖാന്‍ (എട്ടു പന്തില്‍ 14) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡേവിഡ് വാര്‍ണര്‍ (13 പന്തില്‍ 9), മനീഷ് പാണ്ഡെ (മൂന്നു പന്തില്‍ നാല്), ഷഹബാസ് നദീം (അഞ്ച് പന്തില്‍ അഞ്ച്)
ക്യാപ്റ്റന്‍ ധോനി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
ഇത് വരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നൈയ് ടീമിന് ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദ് ഏഴ് റണ്‍സ് വിജയം നേടിയിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!