Gulf News & Abroad

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്

ലിസ്ബണ്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണ് റൊണാള്‍ഡോ. ഫ്രാന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം കളിക്കുകയും ചെയ്തിരുന്നു. ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് റൊണാള്‍ഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിലാണ്.

Show More

Related Articles

Back to top button
error: Content is protected !!