Gulf News & AbroadNews

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെ യുഎഇ അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ. ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ ഭരണകൂടം ദുബായില്‍ അറസ്റ്റ് ചെയ്‌തെന്നാണ് എന്‍ഐഎ സത്യവാങ്മൂലം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഫരീദ്, റബ്ബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍ , അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കാണ് ബ്ലു കോര്‍ണര്‍ നോട്ടീസ്.
സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ അസൂത്രകര്‍ ആര് എന്നതിനുള്ള ഉത്തരമടക്കാണ് എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മുഹമ്മദ് ഷാഫിയും റമീസും പ്രധാന ആസൂത്രകരെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഗൂഢാലോചന നടന്നത് ദുബൈയില്‍ വച്ചാണ് . ഫൈസല്‍ ഫരീദ് കേസിലെ മൂന്നാം പ്രതിയും റാബിന്‍സ് ഹമീദ് പത്താം പ്രതിയും ആണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുകയായിരുന്നു ലക്ഷ്യം. സ്വര്‍ണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യുഎഇയിലേക്ക് കടന്നത്. ഇവര്‍ക്ക് വിദേശത്ത് സംരക്ഷകര്‍ ഉണ്ട്. അന്വേഷണത്തിനു യുഎഇയുടെ പൂര്‍ണ്ണ സഹകരണം ഉണ്ടെന്നും എന്‍ഐഎ പറയുന്നു.

Show More

Related Articles

Back to top button
error: Content is protected !!