NewsTrending

എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്‌കുമാറിന് ജയം. ശ്രേയാംസ് കുമാറിന് 88 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും എന്‍. ജയരാജും വിട്ടുനിന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ കെ.ദാസന്‍ എംഎല്‍എയാണ് ആദ്യം വോട്ടു ചെയ്തത്. നിയസഭയിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടന്നത്.
1967 ഏപ്രില്‍ 15-ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്പറ്റയില്‍ ജനിച്ച ശ്രേയാംസ് കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.
ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ‘യാത്ര പറയാതെ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. കവിതയാണ് ഭാര്യ. എം.എസ്. മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവരാണ് മക്കള്‍.

Show More

Related Articles

Back to top button
error: Content is protected !!