NewsTrending

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ക്ക് ഇന്നു രോഗമുക്തിയുണ്ടായി.
സമ്പര്‍ക്കത്തലൂടെ 1242 പേര്‍ക്കാണ് രോഗം ബാധിച്ചത്. 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി.
തിരുവനന്തപുരത്താണ് ഇന്നു കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 297 പേര്‍ക്ക് ഇവിടെ രോഗമുണ്ടായി. മലപ്പുറമാണ് തൊട്ടുപിന്നില്‍-242. കോഴിക്കോട്-158, കാസര്‍കോട്-147, ആലപ്പുഴ-146 പാലക്കാട്-141, എറണാകുളം-133, തൃശൂര്‍-32, കണ്ണൂര്‍-30, കൊല്ലം-25, കോട്ടയം-24, പത്തനംതിട്ട-20, വയനാട്-18, ഇടുക്കി-4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

Show More

Related Articles

Back to top button
error: Content is protected !!