NewsVatakara

ട്രീറ്റ്‌മെന്റ് സെന്ററിലേക്കു സഹായവുമായി ഇന്‍വോള്‍വ് സൊസൈറ്റി


വടകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകര മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും തയാറാവുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ അവശ്യ സാമഗ്രികള്‍ സംഭാവന ചെയ്ത് ഇന്‍വോള്‍വ് കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി.
വടകര കേന്ദ്രീകരിച്ച് സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സന്നദ്ധ സംഘടനയാണ് ഇന്‍വോള്‍വ്.
നഗരസഭക്കും ചോറോട് പഞ്ചായത്തിനും കീഴില്‍ സജ്ജീകരിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഇന്‍വോള്‍വ് പ്രവര്‍ത്തകകര്‍ ബെഡ് ഷീറ്റ്, പില്ലോ കവര്‍ ഉള്‍പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചത്. ചോറോട് പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള ബെഡ് ഷീറ്റുകള്‍ പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിന് ഇന്‍വോള്‍വ് സെക്രട്ടറി വി.അനീസ് കൈമാറി. വടകര നഗരസഭക്ക് കീഴില്‍ അറക്കിലാട് അമൃത വിദ്യാലയത്തില്‍ സജ്ജമാകുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകളും തലയിണ ഉറകളും മുനിസിപ്പല്‍ ഓഫീസിലും എത്തിച്ചു. ഇന്‍വോള്‍വ് പ്രവര്‍ത്തകരായ പ്രേംജിത് ലാല്‍, സ്വരൂപ് രയരോത്ത്, ലനീഷ് എസ് എന്നിവര്‍ നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!