NewsVatakara

കോവിഡ് കാലത്തെ കരുതലും ജാഗ്രതയുമായി ഡിവൈഎഫ്‌ഐ


വടകര: കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നടത്തുന്ന സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നടക്കുതാഴയിലെ ഡിവൈഎഫ്‌ഐ നല്‍കിവരുന്ന സൗജന്യ ഭക്ഷണവിതരണ പദ്ധതിയായ കൈത്താങ്ങ് കോവിഡ് കാലത്ത് മാതൃകയാവുകയാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണ വിതരണം നടത്തിവരുന്നു. രാത്രി ഭക്ഷണമായി എന്നും വൈകുന്നേരം പുട്ട്, ചപ്പാത്തി, നൂല്‍പുട്ട്, വെള്ളയപ്പം, ഉപ്പുമാവ് എന്നിവയും കറിയും നല്‍കുന്നു.
രോഗികളും കൂട്ടിരിപ്പുകാരും അടക്കം 400 ഓളം പേര്‍ക്ക് ദിവസവും ഭക്ഷണം ലഭിക്കുന്നു.
ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപതിയും പരിസരവും അതീവ നിയന്ത്രണത്തിലാണ്. ഹോട്ടലുകളും ആശുപത്രി കാന്റീനും അടക്കുകയും ചെയ്തതോടെ ദുരിതത്തിലായ രോഗികള്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഡിവൈഎഫ്‌ഐയുടെ കൈത്താങ്ങ് പദ്ധതി. കൂടാതെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കുന്നു.
ഇതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിലും കര്‍മ നിരതരാണ് യുവത. വടകരയിലെയും ലോകനാര്‍കാവിലെയും ക്വാറന്റൈന്‍ സെന്ററുകളായ ലോഡ്ജുകളില്‍ ഡിവൈഎഫ്‌ഐ സേവനം അനുഷ്ഠിക്കുന്നു. ഇതില്‍ രണ്ട് മാസമായി വീട്ടില്‍ പോകാതെ പ്രവര്‍ത്തനം നടത്തുന്നവര്‍ വരെയുണ്ട്. ഫയര്‍ഫോഴ്‌സിന്റെ അണുനശീകരണ പ്രവര്‍ത്തനങ്ങളിലും കര്‍മനിരതരാണിവര്‍. മണിയൂരിലും മേമുണ്ടയിലും ആയഞ്ചേരിയിലും വടകരയിലും സിഎഫ്എല്‍ടി സെന്ററുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ആശുപത്രി കിടക്കകള്‍ സജ്ജീകരിച്ചു. മണിയൂരിലെ സെന്ററില്‍ പത്ത് പേര്‍ മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തകരായി സേവനമനുഷ്ടിക്കുകയാണ്.
വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖല കമ്മിറ്റികള്‍ ചേര്‍ന്ന് സിഎഫ്എല്‍ടിസിക്ക് ആവശ്യമായ കട്ടില്‍, കിടക്ക, ബക്കറ്റ്, പാട്ട, സാനിറ്റെസര്‍ മുതലായവ വിതരണം ചെയ്തു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളുടെ വീടുകളിലും കടകളിലും അങ്ങാടികളിലും ഓഫീസുകളിലും ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തില്‍ അണുനശീകരണവും നടത്തുന്നുണ്ട്

Show More

Related Articles

Back to top button
error: Content is protected !!