NewsVatakara

കണ്ടെയിന്‍മെന്റ് നീക്കിയാലും പച്ചക്കറി മാര്‍ക്കറ്റില്‍ നിയന്ത്രണം തുടരും


വടകര: കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനം പിന്‍വലിച്ചാല്‍ വടകര പച്ചക്കറി മാര്‍ക്കറ്റിലെ ചരക്ക് ഇറക്കുന്നത് സംബന്ധിച്ച് സ്വീകരിക്കേണ്ട ക്രമീകരണത്തില്‍ ധാരണയായി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ വിളിച്ച് ചേര്‍ത്ത യോഗം മാര്‍ക്കറ്റില്‍ കൈക്കൊള്ളേണ്ട ക്രമീകരണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു.
രാവിലെ പതിനൊന്നു മണിയോടെ ചരക്കിറക്കി എല്ലാ ലോറികളും തിരിച്ചുപോകാനും ഫുട്പാത്ത് കച്ചവടം നിര്‍ത്തിവെക്കാനും സുരക്ഷാ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. പച്ചക്കറികള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഒരുമണിവരെ പ്രവര്‍ത്തിക്കാം. മുഴുവന്‍വ്യാപാരികളും ഗ്ലൗസ്, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ കടകളില്‍ ഉണ്ടായിരിക്കണം. പച്ചക്കറിമാര്‍ക്കറ്റിലെ ശൗചാലയം കയറ്റിറക്ക് തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപയോഗിക്കാം. പഴയ സ്റ്റാന്‍ഡിലെ ശൗചാലയം വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കണം.
യോഗത്തില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. അശോകന്‍, വടകര സിഐ പി.എസ്.ഹരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ്, കെ. ബാബു, പി.ജി.അജിത്ത്, ജെഎച്ച്‌ഐ രാജേഷ് കുമാര്‍, വ്യാപാരി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
യോഗതീരുമാനം കളക്ടര്‍ക്ക് സമര്‍പിക്കും. കളക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മാര്‍ക്കറ്റ് തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ.

Show More

Related Articles

Back to top button
error: Content is protected !!