Obituary

ലീഗ് നേതാവ് കിണറുള്ളതില്‍ കുഞ്ഞമ്മദ് അന്തരിച്ചു


വേളം: മുസ്ലിം ലീഗ് നേതാവും വേളം പഞ്ചായത്തിലെ മത-സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായ വലകെട്ടിലെ കിണറുള്ളതില്‍ കുഞ്ഞമ്മദ് (54) അന്തരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍, മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി, വേളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സെക്രട്ടറി, വലകെട്ട് മഹല്ല് സെക്രട്ടറി, വലകെട്ട് ഹിദായത്തുസ്സിബിയാന്‍ മദ്രസ സെക്രട്ടറി, വേളം ഹൈസ്‌കൂള്‍, ചെറുകുന്ന് ഗവ:യുപി സ്‌കൂള്‍ എന്നിവയുടെ പി.ടി.എ.പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം ചന്ദ്രിക ദിനപത്രത്തിന്റെ ഏജന്റായിരുന്നു. വേളം പാലിയേറ്റീവിന്റെ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വലകെട്ട് ശാഖാ പസിഡണ്ടുമായിരിക്കെയാണ് മരണം.
ഭാര്യ: ഫാത്തിമ (ഓഫീസ് അസിസ്റ്റന്റ്, വേളം ഹൈസ്‌ക്കൂള്‍, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), മകന്‍: അനീസ് മുഹമ്മദ് (അധ്യാപകന്‍, എം.ജെ. ഹൈസ്‌ക്കൂള്‍,വില്ലാപ്പള്ളി, വലകെട്ട് ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്), മരുമകള്‍: സജീന പാലോടികയില്‍.
സഹോദരങ്ങള്‍: അബ്ദുല്ല (വടയം), അസീസ് (സെക്രട്ടരി, വേളം പഞ്ചായത്ത് മുസ്‌ലിം ലീഗ്), സുബൈര്‍ (അധ്യാപകന്‍, എ.ജെ.എം.എ.യു.പി.എസ്.ഉപ്പള, പ്രസിഡണ്ട്, വേര്‍ക്കാടി പഞ്ചായത്ത് യൂത്ത് ലീഗ് ), സുലൈഖ, ഹാജറ.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.കെ.ബാവ, ജില്ലാ പ്രസിഡണ്ട് ഉമ്മര്‍പാണ്ടിക ശാല, ജനറല്‍ സെക്രട്ടരി എം.എ.റസാഖ്, പാറക്കല്‍ അബ്ദുല്ല എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Show More

Related Articles

Back to top button
error: Content is protected !!