NewsTrending

മണ്ണ് ഇടിയുന്നു; വീട് അപകട ഭീഷണിയില്‍

വടകര: ആവിക്കല്‍ സ്‌കൂളിനു സമീപം വീടിനു ഭീഷണിയായി മണ്ണ് ഇടിയുന്നു. വള്ളില്‍ കുമാരന്റെ വീടാണ് അപകടഭീഷണിയിലായത്. തൊട്ടടുത്ത് ഉയരത്തിലുള്ള പറമ്പ് കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇടിയുകയാണ്.
വീടിനോട് ചേര്‍ന്ന ഭാഗം മഴ കനത്താല്‍ ഇടിയുമെന്നു മനസിലാക്കി ഈ ഭാഗത്ത് നിന്ന് മണ്ണെടുത്ത് അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് മണ്ണ് നീക്കാനായിരുന്നു ശ്രമം. ഇതിനിടയില്‍ ആരുടെയോ പരാതിയുടെ പേരില്‍ അധികൃതരെത്തി പ്രവൃത്തി തടഞ്ഞു.
ഇതിനു പിന്നാലെയാണ് കുമാരന്റെ വീടിനു മുന്‍ഭാഗത്തെ കൊള്ള് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ സ്ഥിതി കൂടുതല്‍ വഷളാക്കി. അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ വീടിനോട് ചേര്‍ന്ന ഭാഗവും ഏത് നിമിഷവും ഇടിയുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍.

Show More

Related Articles

Back to top button
error: Content is protected !!