Business & Agriculture

പുതുമോടിയില്‍ ഇരിങ്ങല്‍ പോസ്റ്റ് ഓഫീസ്

ഇരിങ്ങല്‍: ഇരിങ്ങല്‍ സബ് പോസ്റ്റ് ഓഫീസ് ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള കെട്ടിടത്തിലാണ് ഓഫീസ്.
ഇവിടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ച പോസ്റ്റ് ഓഫീസ് തൊട്ടടുത്ത് തന്നെ താഴത്തെ നിലയിലേക്ക് മാറിയത് പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്കും മറ്റും കൂടുതല്‍ സഹായകരമാവുകയാണ്. വിവിധ പോസ്റ്റല്‍ സേവനങ്ങള്‍ക്ക് പുറമെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ആധാര്‍ സേവനങ്ങളും ലഭ്യമാണ്. ബാങ്കിലോ എ.ടി.എമ്മിലോ പോവാതെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാനുള്ള സൗകര്യവും ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റല്‍ വടകര ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു

Show More

Related Articles

Back to top button
error: Content is protected !!