NewsTrendingVatakara

നടക്കുതാഴ റോഡരികില്‍ കഞ്ചാവ് ചെടി; എക്‌സൈസ് കസ്റ്റഡിയിലെടുത്തു


വടകര: നടക്കുതാഴ 110 കെവി. സബ് സ്റ്റേഷനു സമീപം റോഡരികില്‍ ഒരു മീറ്ററിലേറെ വളര്‍ന്ന കഞ്ചാവ് ചെടി. ഇത് വടകര എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത് കേസാക്കി.
ജന സേവന സൗഹൃദ കേന്ദ്രത്തിന് മുന്‍വശം റോഡരികിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. രണ്ടു മാസം വളര്‍ച്ച എത്തിയതും 105 സെ.മീറ്റര്‍ ഉയരമുള്ളതുമാണ് ചെടി. താനേ വളര്‍ന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയം തോന്നിയപ്പോള്‍ ചിത്രമെടുത്ത് ഗുഗിളില്‍ പരിശോധിച്ച് കഞ്ചാവാണെന്ന് ഉറപ്പുവരുത്തിയ ശേഷം എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍ കെ.കെ, പ്രിവന്റിവ് ഒഫിസര്‍ പ്രമോദ് പുളിക്കുല്‍, സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ അബ്ദുള്‍ സമദ്, സന്ദീപ് സി.വി എന്നിവര്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടി പിഴുത് കസ്റ്റഡിയിലെടുുക്കുകയായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!