NadapuramNews

തൂണേരിക്ക് ആശ്വാസം; 145 പേരുടെ ഫലവും നെഗറ്റീവ്


നാദാപുരം: ആദ്യഘട്ടത്തില്‍ നിരവധി പേര്‍ക്ക് ഒന്നിച്ച് കോവിഡ് ബാധിച്ച് ആശങ്കയിലായ തൂണേരിക്ക് ആശ്വാസത്തിന്റെ പുതുവെളിച്ചം. രണ്ടു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ പങ്കെടുത്ത 145 പേരുടെയും ഫലം നെഗറ്റീവ്. ഇന്നാണ് ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം പുറത്തുവന്നത്.
നേരത്തെ അറുപതിലധികം പേര്‍ക്ക് തൂണേരിയില്‍ രോഗ ബാധയുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും മുന്‍ പ്രസിഡന്റും അടക്കമുള്ളവര്‍ക്ക് രോഗം വന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൃത്യമാര്‍ന്ന ചികിത്സക്കു ശേഷം ഇവരെല്ലാം രോഗം ഭേദമായി നാട്ടില്‍ തിരിച്ചെത്തി. ഇതിനു പിന്നാലെയാണ് സമ്പര്‍ക്ക പട്ടികയില്‍പെട്ടതും ആര്‍ആര്‍ടി വളണ്ടിയര്‍മാരും അടങ്ങിയ 145 പേര്‍ക്കു പരിശോധന നടത്തിയത്. ഇവരെല്ലാം നെഗറ്റീവായെന്ന വാര്‍ത്ത തൂണേരിക്ക് വലിയ ആശ്വാസമായി. തൂണേരിയിലെ ആരും ഇപ്പോള്‍ പോസിറ്റീവായി ഇല്ലെന്നാണ് വിവരം.

Show More

Related Articles

Back to top button
error: Content is protected !!