NewsVatakara

ജാതി മത ഭേദമന്യേ പെരുന്നാള്‍ കിറ്റ് നല്‍കി


അഴിയൂര്‍: യൂത്ത് ലീഗ് അഞ്ചാം പീടിക ശാഖ കമ്മിറ്റി എണ്ണൂറ് കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി. ജാതി മത ഭേദമന്യേ പ്രദേശത്തെ വീടുകളില്‍ എത്തി കിറ്റ് നല്‍കുകയായിരുന്നു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുയീനലി ശിഹാബ് തങ്ങള്‍ കുന്നുമ്മല്‍ യൂസഫിന് കിറ്റ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു
റുഫൈസ് ഉബൈസ് അധ്യക്ഷനായി. ഇ.ടി.അയ്യൂബ്, ഹാരിസ് മുക്കാളി, ഇസ്മായില്‍ ഹാജി അജ്മാന്‍ കാസിം നെല്ലോളി, ടി സി എച്ച് ലത്തീഫ് ,ഏ.വി.സെനീദ്, എന്‍.മഹമൂദ് ഹാജി, പുല്ലമ്പി യൂസഫ്, കെ.കെ.അശ്‌റഫ് ,സി.എച്ച് സൈനുദീന്‍, ഷെഹീര്‍ ചോമ്പാല, റിംഷാദ് പി, സമദ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. വി.പി.സഫീര്‍, പി.കെ. സെലീം, റഹീസ് വി.പി സലാം, മുനസര്‍ അന്‍വര്‍ മുന്‍സീര്‍ നിസാര്‍ സെമീര്‍ ഏ.കെ.അഫ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!