Art& Literature

കലാചുവടുമായി നമ്മള്‍ കൊയിലാണ്ടിക്കാര്‍


സുധീര്‍ കൊരയങ്ങാട്
കൊയിലാണ്ടി: കൊറോണ കാലത്തെ സോഷ്യല്‍ മീഡിയ ഒത്തുചേരലില്‍ പുതു കലാ കൂട്ടായ്മ പിറന്നു. നമ്മള്‍ കൊയിലാണ്ടിക്കാര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് രൂപം കൊടുത്ത സംഘം ശ്രദ്ധേയമായ കലാചുവടുംവെച്ചു. ഒരാഴ്ച കൊണ്ട് ഏകദേശം അയ്യായിരമായി ഇതിലെ അംഗസംഖ്യ. മത രാഷ്ട്രീയ കക്ഷി ഭേദങ്ങള്‍ക്കപ്പുറത്ത് തികച്ചും കല, സാഹിത്യം, സാംസ്‌കാരികം, സൗഹൃദം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നമ്മള്‍ കൊയിലാണ്ടിക്കാര്‍ രൂപം കൊണ്ടത്.
കൊയിലാണ്ടിയിലെ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കാനും നവാഗതര്‍ക്ക് സഭാ കമ്പമില്ലാതെ പ്രവേശിക്കാനും കൂടിയാണ് ഗ്രൂപ്പ് പ്രഥമ പരിഗണന നല്‍കുന്നത്.
മുന്നോട്ടുള്ള പ്രയാണത്തില്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാകും. സുബോധ് ജീവന്‍, കിഷോര്‍ മാധവ്, സിനോജ്, നിധീഷ് സംരഗി, ആണ്‍സന്‍ ജേക്കബ്, വിഘ്‌നേഷ് പാറക്കണ്ടം, ഫാഹിസ്, പ്രശാന്ത് ചില്ല എന്നിവരടങ്ങിയ എട്ടംഗ അഡ്മിന്‍ പാനല്‍ ആണ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. വലിയ പെരുന്നാള്‍ ദിനത്തില്‍ ഇശല്‍ കൂട്ട് എന്ന വ്യത്യസ്ത പരിപാടിയുമായാണ് കുട്ടായ്മ രംഗത്തു വന്നത്. കാലത്ത് മുതല്‍ കലാമണ്ഡലം ശിവദാസ്മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ്മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി, ജിനേഷ് കൊയിലാണ്ടി, സജിലാജിനേഷ്, സ്വരലയ ജിനേഷ്, കൊല്ലം ശാഫി, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, നിയാസ്‌നിച്ചു, സുസ്മിതാ ഗിരീഷ് എന്നിവര്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ച് കൂട്ടായ്മ പുതുവഴി താണ്ടുകയാണ്.

Show More

Related Articles

Back to top button
error: Content is protected !!