KoyilandyNews

രോഗിക്ക് കോവിഡ്; അശ്വിനി ഹോസ്പിറ്റല്‍ അടച്ചു


കൊയിലാണ്ടി: ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം അശ്വിനി ഹോസ്പിറ്റല്‍ അടച്ചു. നഗരസഭയിലെ 41-ാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്ക് പനി ലക്ഷണം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 24ന് പകല്‍ മൂന്നുമുതല്‍ 27ന് പകല്‍ 10.-30വരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പനി കുറവുണ്ടാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രി അടയ്ക്കാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിക്കുകയായിരുന്നു. രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പത് പേരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആശുപത്രി ഒ.പിയില്‍ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മേപ്പയ്യൂരില്‍ കോവിഡ് സ്ഥിരീകരിച്ച ആള്‍ 25ന് രാവിലെ കൊല്ലത്തെ ഒരു ഫോണ്‍ റീച്ചാര്‍ജ് കടയില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കടയും അടച്ചിടും. രണ്ട് സ്ഥലങ്ങളിലായി നിരവധി പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!