NewsPerambra

മേപ്പയൂരില്‍ നാലുപേര്‍ക്ക് കൂടി കോവിഡ്

മേപ്പയൂര്‍: സലഫി കോളജില്‍ വെള്ളിയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലുപേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയ വ്യക്തിയുടെ ബന്ധുക്കളും ഒരാള്‍ മഞ്ഞക്കുളം റേഷന്‍ കടയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച നാലു പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് വെള്ളിയാഴ്ച ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതോടെ മേപ്പയ്യൂര്‍ പഞ്ചായത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ റേഷന്‍ കടകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. 260 പേരാണ് പരിശോധനയില്‍ പങ്കെടുത്തത്.
പോസിറ്റീവ് ആയവരുമായി 21 മുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ വ്യക്തികളും അവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണം. ഇവര്‍ വാര്‍ഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് വിവരം നല്‍കുകയും വേണം. തിങ്കളാഴ്ച കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!